ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ കോളജിന് മുന്നില്‍ വെടിവച്ചുകൊന്നു; പ്രതി അറസ്റ്റില്‍

By online desk .28 10 2020

imran-azhar

 

 

ഫരീദാബാദ്: ഡല്‍ഹിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ഹരിയാനയില്‍ 21 വയസുളള പെണ്‍കുട്ടിയെ കാറിലെത്തിയ യുവാവ് വെടിവച്ചുകൊന്നു. പെണ്‍കുട്ടി പഠിക്കുന്ന കോളജിനു മുന്നിലായിരുന്നു സംഭവം. വെടിവച്ചുകൊല്ലുന്ന ദൃശ്യമടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഒരു കാറിലെത്തിയ രണ്ട് യുവാക്കളിലൊരാള്‍ നടന്നുവന്നിരുന്ന രണ്ട് പെണ്‍കുട്ടികളിലൊരാളെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതും പെണ്‍കുട്ടി കുതറിമാറുന്നതും അത് നടക്കാതായപ്പോള്‍ വെടിവയ്ക്കുന്നതുമാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്.

 

പെണ്‍കുട്ടി മരിച്ചുവീണ ഉടനെ യുവാക്കള്‍ കാറില്‍ രക്ഷപ്പെട്ടു.
കോളജിലെ കോമേഴ്സ് വിദ്യാര്‍ത്ഥി നികിത തോമറാണ് കൊല്ലപ്പെട്ടത്.
പെണ്‍കുട്ടിയെ വെടിവച്ച തൗഫീഖിനെയും സുഹൃത്ത് രേഹനെയും പെണ്‍കുട്ടിക്ക് നേരത്തെ അറിയാം. 2018 ല്‍ ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നു. തൗഫീഖിനെ കണ്ട ഉടന്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല.
രക്തം വാര്‍ന്ന കിടന്ന പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് ആശുപത്രിയില്‍ വച്ച് മരിച്ചു.

 

2018 ല്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസ് കൊടുത്തിരുന്നെങ്കിലും മാദ്ധ്യമശ്രദ്ധ ഭയന്ന് കുടുംബം കേസ് പിന്‍വലിക്കുകയായിരുന്നുവെന്ന് കൊല്ലപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു.

 

 

OTHER SECTIONS