വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി 40 പവന്‍ കവര്‍ന്ന തമിഴ്‌നാട് സ്വദേശി പിടിയില്‍

By Shyma Mohan.10 08 2022

imran-azhar

 


നേമം: വീട്ടമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ തൃശിനാപ്പള്ളി സ്വദേശി ഗണേശന്‍ അറസ്റ്റില്‍. ആറ്റിങ്ങലിന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ മലയിന്‍കീഴില്‍ നിന്നാണ് വിവാഹം കഴിച്ചിരിക്കുന്നത്. കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

 

ജൂലൈ 29നായിരുന്നു പള്ളിച്ചല്‍ ഇടയ്‌ക്കോട് കളത്തറക്കോണം ഭാനുമതി മന്ദിരത്തില്‍ പത്മകുമാരി അമ്മയെ കാറില്‍ തട്ടിക്കൊണ്ടുപോയി 40 സ്വര്‍ണ്ണം കവര്‍ന്ന ശേഷം 15 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചത്. ചേര്‍ത്തലയിലെ റെന്റ് എ കാര്‍ സ്ഥാപനത്തില്‍ നിന്ന് വാടകയ്‌ക്കെടുത്ത കാറിലാണ് പത്മകുമാരി അമ്മയെ തട്ടിക്കൊണ്ടുപോയത്.

OTHER SECTIONS