കൊച്ചിയില്‍ സ്ത്രീയുടെ ചുണ്ട് കടിച്ചു മുറിച്ച പ്രതി പിടിയില്‍

By Raji Mejo.19 Mar, 2018

imran-azhar

 

തൃപ്പൂണിത്തുറ: ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള ഇടറോഡില്‍ വച്ച് അറുപതു വയസ്സുള്ള സ്ത്രീയുടെ ചുണ്ടു കടിച്ചു മുറിച്ച സംഭവത്തില്‍ പ്രതി അഞ്ജലി തടം തിരുവാങ്കുളം ലക്ഷം വീട് കോളനിയില്‍ കൃഷ്ണമൂര്‍ത്തി (40)നെയാണ് ഹില്‍ പാലസ് സി.ഐ പി.എസ് ഷിജുവും ,എസ്.ഐ എസ് സനലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത് . വ്യാഴാഴ്ച രാത്രി 7.00 മണിയോടെയാണ് സംഭവം നടന്നത്. മദ്യ ലഹരിയില്‍ ആയിരുന്ന ഇയാള്‍ സ്ത്രീയെ പുറകില്‍ കൂടി വന്ന് പിടിച്ചു നിര്‍ത്തി മുഖം പിടിച്ചു തിരിച്ചു ചുണ്ടില്‍ കടിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ ഇരുളില്‍ മറയുകയും ചെയ്തു. സി സി ക്യാമറകള്‍ കേന്ദ്രീകരിച്ചുള്ള പോലീസിന്റെ അന്വേഷണത്തില്‍ മുഷിഞ്ഞ വസ്ത്രധാരിയായ ആളെ തിരിച്ചറിയുകയും ,ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനാലാണ് കച്ചറ പറക്കി വിറ്റ് നടക്കുന്ന ഇയാളെ പോലീസ് ആക്രീ കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എസ്.എന്‍.ജംങ്ങ്ഷന്‍ റെയില്‍വേ മേല്‍പ്പാലത്തിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ ഒളിച്ചിരിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി .

തൃപ്പൂണിത്തുറ പരിസര പ്രദേശങ്ങളില്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാഴ്വസ്തുക്കള്‍ പെറുക്കി വിറ്റ് മദ്യ മയക്കു മരുന്ന് ഉപയോഗിച്ച് ലക്ക് കെട്ട് കാല്‍നടക്കാര്‍ക്ക് ഭീഷണിയായി പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ അക്രമാസക്തരായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇവര്‍ തൃപ്പൂണിത്തുറയില്‍ ഇവര്‍ ഒരു ഭീക്ഷണിയായി തീരുകയാണ് നഗരസഭാ അധികൃതരോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതാണ് ഇത്തരം ആളുകളുടെ താവളമായി തൃപ്പൂണിത്തുറ മാറിയത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.