പരവൂർ പുത്തൻകുളത്ത് മകളും ചെറുമകനും ചേര്‍ന്ന് വൃദ്ധയെ കൊലപ്പെടുത്തി

By Online Desk .26 04 2020

imran-azhar

 


ചാത്തന്നൂർ: പരവൂർ പുത്തൻകുളത്ത് മകളും ചെറുമകനും ചേര്‍ന്ന് വൃദ്ധയെ കൊലപ്പെടുത്തി. പുത്തന്‍കുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടില്‍ കൊച്ചുപാര്‍വതി (88) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ശാന്തകുമാരി (64) ചെറുമകന്‍ സന്തോഷ് (43) എന്നിവരെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇരു വരെയും പരവൂർ സി.ഐ യുടെ നേതൃത്വത്തിൽ പറണ്ടക്കുളത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊച്ചുപാര്‍വതി മരിച്ച വിവരം പൊലീസ് അറിയുന്നത്. വിവരം അറിഞ്ഞ് പൊലീസ് കൊച്ചുപാര്‍വതിയുടെ വീട്ടില്‍ എത്തിയപ്പോള്‍ മൃതദേഹം സംസ്കരിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞു.

 

അയല്‍വാസികളോട് വിവരം തിരക്കിയപ്പോള്‍ മൂവരും ചേര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടായതായി പൊലീസിനു വിവരം ലഭിച്ചു. സംശയം തോന്നിയ പൊലീസ് സംസ്കരണ ചടങ്ഹുകള്‍ നിര്‍ത്തിവച്ചു. ഉടന്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റുകയും അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും ചെയ്തു. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഉടന്‍ മകള്‍ ശാന്തകുമാരിയെയും ചെറുമകന്‍‍ സന്തോഷിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുകയും ഇരുവരും കുറ്റം സമ്മതിക്കുകയും ചെയ്തു. ചെറുമകന്‍ സന്തോഷ് കൊച്ചുപാര്‍വതിയെ മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോകുന്ന വഴിയില്‍ തലയിടിച്ചതാണ് മരണകാരണം. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

 

 

 

 

 

 

OTHER SECTIONS