വീട്ടമ്മയെ വീട്ട് വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം തൂങ്ങിമരണമെന്ന് പോലീസ് ദുരൂഹതയെന്ന് നാട്ടുകാര്‍

By Raji Mejo.26 Feb, 2018

imran-azhar

 

പനങ്ങാട്:ചാത്തമ്മയില്‍ വീട്ടമ്മയെ വീട്ട് വളപ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം പുതിയ വഴിതിരിവിലേക്ക് നീങ്ങുന്നു.തൂങ്ങി മരണമാണെന്നായിരുന്നു പോലീസ് നിഗമനം.ജസ്സിയുടെ മരണകാരണം തൂങ്ങി മരണമാണെന്ന് പുറത്ത് വന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെ ആസ്പപദമാക്കിയായിരുന്നു പോലീസിന്റെ ഈ നിഗമനം.എന്നാല്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാരില്‍ ചിലര്‍ രംഗത്ത് വന്നിരുന്നു.ഇതിന് തൊട്ട് പിന്നാലെ ജസ്സിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി ജസ്സിയുടെ സഹോദരന്‍ ആരോപിച്ചു.
ബുധനാഴ്ച്ച രാത്രിയാണ് ചാത്തമ്മയില്‍ വീട്ടമ്മയെ സ്വന്തം വീട്ട് വളപ്പില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.കുമ്പളം പഞ്ചായത്തിലെ 6-ാംവാര്‍ഡായ കിഴക്കേ ചാത്തമ്മ ദ്വീപില്‍ നടുപ്പറമ്പില്‍ വര്‍ഗ്ഗീസിന്റെ ഭാര്യ ജെസ്സിവര്‍ഗ്ഗീസി(52)നെയാണ് വീടിന്റെ പിന്നാമ്പുറത്ത് മരിച്ച നിലയില്‍കണ്ടെത്തിയത്.ബുധനാഴ്ച്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം. ബുധനാഴ്ച്ച വൈകീട്ട് 7.30ന് കുടുംബാഗങ്ങള്‍ പ്രാര്‍ത്ഥനയിലായിരുന്നപ്പോള്‍ ജെസ്സി അടുക്കളയില്‍ഭക്ഷണം പാകംചെയ്യുന്ന തിരക്കിലായിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

പ്രാര്‍ത്ഥനകഴിഞ്ഞ് ജസ്സിയെ തിരക്കിയെങ്കിലും മുറിക്കകത്തും,മുറ്റത്തും കാണാതെ വന്നു.തുടര്‍ന്ന് ജസ്സിയുടെ ഭര്‍ത്തൃമാതാവ് പരിസരത്ത് ടോര്‍ച്ചടിച്ച് നോക്കുമ്പോഴാണ് വീടിന്റെ പുറക് വശത്ത് വെളിച്ചമില്ലാത്ത സ്ഥലത്ത് മണ്ണില്‍ കമിഴ്ന്ന് കിടക്കുന്ന നിലയില്‍ കണ്ടതെന്നും പറയുന്നു.വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടി കൂടിയവരാണ് ജസ്സിയെ മലര്‍ത്തി കിടത്തിയത്.

അപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു.മൃതദേഹം ഇളം ചുവപ്പ് നിറമുളള നനഞ്ഞ തോര്‍ത്ത്കൊണ്ട് കഴുത്തില്‍വരിഞ്ഞു ചുറ്റിയ നിലയിലായിരുന്നു.ഇത് ജസ്സി ഭക്ഷണം പാകം ചെയ്യുമ്പോഴും മറ്റും, ഉപയോഗിക്കാറുള്ളതായിരുന്നു ഈ തോര്‍ത്ത്.ഇടത്തെ ചെവിയുടെ ഭാഗത്ത് രക്തം കട്ടകെട്ടികിടപ്പുണ്ടായിരുന്നു.മൂക്കില്‍ നിന്നും രക്തമൊലിക്കുന്നുണ്ടായിരുന്നു. മുഖത്ത് രക്തം കട്ടപിടിച്ച ഒരു പാടും കാണാമായിരുന്നു.

നൈറ്റിയായിരുന്നുവേഷം.ഏതാനും ദിവസമായി ജെസ്സി ആരോടും മിണ്ടാത്ത അവസ്ഥയില്‍ മൗനിയായി കാണപ്പെട്ടുതുടങ്ങിയിട്ടെന്നും അയല്‍വാസികളില്‍ ചിലര്‍ പറഞ്ഞിരുന്നു.പുറത്ത് പറയാന്‍ മടിക്കുന്ന എന്തോ വിഷയം ജസ്സിയെ മാനസികമായി അലട്ടിയിരുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നതായും അയല്‍വാസികള്‍ പറയുന്നു.കൂടാതെ പരിസരത്തൊന്നും തൂങ്ങി മരിച്ചതിന്റേതായ ലക്ഷണങ്ങളൊന്നും കണ്ടെത്താനായതുമില്ല.സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ നിന്നും പോലീസ് കണ്ടെടുത്ത ഒഴിഞ്ഞ മദ്യകുപ്പി
വിരലടയാള വിഭാഗത്തിന് കൈമാറിയിരുന്നു.

എന്നാല്‍ തന്റെ സഹോദരിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് സംശയമുള്ളതായി കാണിച്ച് ജസ്സിയുടെ ഇളയ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.ബി.ജെ.പി.ന്യൂനപക്ഷ മോര്‍ച്ച മുന്‍ ജില്ലാ കമ്മിറ്റി അംഗം ബ്രിട്ടോ ആന്റണിയാണ് പരാതി നല്‍കിയത്.ഞായറാഴ്ച്ച രാവിലെ പള്ളിയില്‍ പ്രാത്ഥനയ്ക്കിടെ കണ്ടുമുട്ടിയ ജസ്സിയുടെ ബന്ധുക്കള്‍ കൂടിയാലോചനക്ക് ശേഷമാണ് പരാതിയിലേക്ക് തിരിഞ്ഞത്.

ഒറ്റക്ക് തോര്‍ത്ത് കഴുത്തില്‍ മുറുക്കി ഒരാള്‍ മരിക്കില്ല.ജസ്സിക്ക് മാനസിക ആസ്വാസ്ഥ്യം ഉള്ളതായി വരുത്തി തീര്‍ക്കാനുളള ശ്രമം,പുറകില്‍ നിന്നും ബലവാനായ ഒരാള്‍ തോര്‍ത്ത് കഴുത്തില്‍ ചുറ്റിമുറുക്കി കൊല്ലാന്‍ സാധ്യത.അതിനാല്‍ മൃതദേഹം കമിഴ്ന്ന് കിടന്നിരുന്നു.തുടങ്ങിയ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനങ്ങളെ ആസ്പദമാക്കിയാണ് ഇപ്പോള്‍ അന്വേഷണം നടന്നു വരുന്നതെന്നും പോലീസ് വ്യക്തമാക്കി.

 

OTHER SECTIONS