മധ്യസ്ഥ ചര്‍ച്ചയ്ക്കിടെ തൊട്ടില്‍പ്പാലത്ത് യുവാവ് കുത്തേറ്റ് മരിച്ചു

By online desk .17 03 2020

imran-azhar

 

തൊട്ടില്‍പാലം (കോഴിക്കോട്): തൊട്ടില്‍പ്പാലത്ത് യുവാവ് കുത്തേറ്റു മരിച്ചു മുസ്ലീം ലീഗ് ഓഫീസില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയ്ക്കിടെയാണ് യുവാവിനു കുത്തേറ്റത്. തൊട്ടില്‍പാലം ബെല്‍മൗണ്ടിലെ ഇടച്ചേരിക്കണ്ടി ആലിയുടെ മകന്‍ അന്‍സാര്‍ (28) ആണ് മരിച്ചത്. സംഭവവുമായി പ്രതി ബെല്‍മൗണ്ട് സ്വദേശി അഹമ്മദ് ഹാജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരും മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരാണ്. 

 

കഴിഞ്ഞ കുറെ ദിവസമായി അഹമ്മദ് ഹാജിയെ സമൂഹമാധ്യമങ്ങളിലൂടെ അന്‍സാര്‍ അപവാദപ്രചാരണം നടത്തിയിരുന്നതായി ലീഗ് നേതാക്കള്‍ പറയുന്നു. ഇതാവാം കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന ഒരു സ്ത്രീക്കെതിരേ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ട് തൊട്ടില്‍പാലം ലീഗ് ഓഫീസില്‍ മധ്യസ്ഥ ചര്‍ച്ചയുണ്ടായിരുന്നു. ഇത് കഴിഞ്ഞ് പുറത്തിറങ്ങുമ്പോഴാണ് ഇയാള്‍ക്ക് കുത്തേറ്റത്. കുത്തേറ്റ അന്‍സാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

OTHER SECTIONS