തൃശൂരിൽ 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

By Athira Murali.16 10 2020

imran-azhar

 

 

തൃശ്ശൂർ ; കുന്നംകുളം കേച്ചേരി- വേലൂർ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 4 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ പിടികൂടി. മിനല്ലൂർ സ്വദേശി ഷാനവാസ്, ചൂണ്ടൽ സ്വദേശി അബു,അഞ്ഞൂറ് വില്ലേജ് സ്വദേശി അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. KL-07-CL-5946 മാരുതി ബലെനോ കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവൻ്റീവ് ഓഫീസർ സുനിൽകുമാർ, പ്രിവൻ്റീവ് ഓഫീസർ(Gr)N.G.സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈ ക്ക് അഹദ്, അർജുൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സെൻസി, എക്സൈസ് ഡ്രൈവർ സുധിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

OTHER SECTIONS