ക്വാറന്റൈന്‍ കേന്ദ്രത്തിലെ പച്ചക്കറി മടുത്തു പക്ഷിയെ കൊന്ന് പാകം ചെയ്യാൻ ശ്രമിച്ചവർപിടിയിൽ

By online desk .21 04 2020

imran-azhar

 

ജയ്പുര്‍: ക്വാറന്റൈന്‍ കേന്ദ്രത്തിലെ പച്ചക്കറി ഭക്ഷണം മടുത്ത് പക്ഷിയെ കൊന്ന് പാകം ചെയ്യാൻ ശ്രമിച്ചസംഭവത്തിൽ അഞ്ച് മറുനാടൻ തൊഴിലാളികളെ പിടികൂടി . രാജസ്ഥാനിൽ ജയസമെർ ജില്ലയിൽയിൽ ക്വാറന്റൈന്‍ കേന്ദ്രത്തിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

 

ആരോഗ്യപ്രവർത്തകരോട്തട്ടിക്കയറിയതും അപമര്യാദയായി സംസാരിച്ചതിനുംപക്ഷിയെ പാകം ചെയ്യാൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ കേസ് എടുത്തത് . വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂര്‍ 3 വിഭാഗത്തില്‍പ്പെടുന്ന ഫ്രാങ്ക്ളിന്‍ പക്ഷിയെയാണ് അഞ്ചുപേര്‍ ചേര്‍ന്ന് കൊന്നതെന്നും പോലീസ് അറിയിച്ചു.

OTHER SECTIONS