യുവാവിനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കി കനാലില്‍ തള്ളാന്‍ ശ്രമം: ഭാര്യ അറസ്റ്റില്‍

By Shyma Mohan.20 Mar, 2017

imran-azhar


    മൊഹാലി: പഞ്ചാബിലെ മൊഹാലിയില്‍ യുവാവിനെ കൊന്ന് സ്യൂട്ട്‌കെയ്‌സിലാക്കിയ സംഭവത്തില്‍ ഭാര്യയും സഹോദരനും അമ്മയും അറസ്റ്റില്‍. എകം സിംഗ് ദില്ലന്‍ എന്ന ബിസിനസുകാരനെയാണ് വെടിവെച്ച് കൊന്ന ശേഷം സ്യൂട്ട്‌കെയ്‌സിലാക്കിയ നിലയില്‍ ബി.എം.ഡബ്ല്യു കാറില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ സീറത്ത് കൗര്‍, സഹോദരന്‍ വിനയ് പ്രതാപ്, അമ്മ ജസ്‌വീന്ദര്‍ കൗര്‍ എന്നിവരെ പോലീസ് പിടികൂടി. ഏകം സിംഗ് ദില്ലണും സീറത്തും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയാണ് കൊലപാതകത്തിലേക്ക് എത്തിയത്. മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി കനാലില്‍ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാല്‍ മൃതദേഹം കാറില്‍ കയറ്റാന്‍ സഹായിച്ച ഓട്ടോറിക്ഷാ ഡ്രൈവര്‍ കയ്യില്‍ രക്തം പുരണ്ടതില്‍ സംശയം ജനിച്ച് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും കുഞ്ഞുങ്ങളെ ഫ്‌ളാറ്റില്‍ തനിച്ചാക്കി മൂവര്‍ സംഘം കടന്നുകളയുകയായിരുന്നു. 12 വര്‍ഷം മുന്‍പ് വിവാഹിതരായ ഇവര്‍ക്ക് 11 വയസുള്ള മകനും 5 വയസുകാരിയായ മകളുമാണുള്ളത്.

loading...