ലഖ്‌നൗവിൽ റെയിൽ‌വേ ഉദ്യോഗസ്ഥന്റെ ഭാര്യയെയും മകനെയും വെടിവെച്ചു കൊലപ്പെടുത്തി

By online desk .29 08 2020

imran-azhar

 

ലഖ്നൗ: ലഖ്‌നൗവിലെ ഗൗതംപള്ളി റെയിൽവേ കോളനിയിൽ അമ്മയെയുംമകനെയും വീട്ടിൽ കയറി വെടിവെച്ചു കൊലപ്പെടുത്തി . ഡൽഹിയിലെ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ രാജേഷ് ദത്ത് വാജ്‌പേയുടെ ഭാര്യയെയും മകനെയുമാണ് കൊലപ്[കൊലപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച രാവിലെയോടെ ആയിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചുകയറിയ അക്രമികൾ റെയിൽവേ ഉദ്യോഗസ്ഥന്റെ ഭാര്യക്കും മക്കൾക്കും നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ മകൾക്ക് ഗുരുതരമായ പരിക്കുകൾ ഉണ്ട്.

കൊലപാതകം കവർച്ച ശ്രമത്തിനിടെ നടന്നതെല്ല എന്നാണ് പ്രാഥമിക പരിശോധനയിൽ നിന്നും വ്യക്തമായതെന്ന് പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു . ഡി.ജി.പി. എച്ച്.സി. അവസ്തി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയോട് ചേര്ന്നുള്ള പ്രദേശത്താണ് വെടിവെപ്പുനടന്നിരിക്കുന്നത് . സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് എത്രയും പെട്ടന്ന് റിപ്പോർട്ട് സമർപ്പിക്കാനും പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിർദേശം നൽകി.

OTHER SECTIONS