ഭര്‍ത്താവിനെ കൊന്ന് സെപ്റ്റിക് ടാങ്കിലിട്ടു: 13 വര്‍ഷങ്ങള്‍ക്കുശേഷം അറസ്റ്റില്‍; കൊന്നുതള്ളിയത് 3 പേരെ

By Shyma Mohan.07 Dec, 2017

imran-azhar


    മുംബൈ: ഭര്‍ത്താവിനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഒളിപ്പിച്ച 42കാരി 13 വര്‍ഷങ്ങള്‍ക്കു ശേഷം അറസ്റ്റില്‍ മുംബൈയിലെ ഗാന്ധിപഡയിലെ സവിത ഭാരതിയാണ് വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് വലയിലായത്. സവിത ഭാരതി വീട്ടില്‍ വ്യഭിചാര ശാല നടത്തുന്നതായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡില്‍ സവിത അറസ്റ്റിലാകുകയും നാലു യുവതികളെ മോചിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായതിന് പിന്നാലെ സവിത ഭര്‍ത്താവ് സഹദേവിനെ അടക്കം നിരവധി പേരെ കൊല ചെയ്തിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ വീണ്ടും റെയ്ഡ് നടത്തിയപ്പോള്‍ കുളിമുറിയുടെ അടിയിലായ സ്ഥാപിച്ചിരുന്ന സെപ്റ്റിക് ടാങ്കില്‍ നിന്ന് ഭര്‍ത്താവിന്റെ അസ്തികൂടം കണ്ടെടുത്തത്. ഭര്‍ത്താവിനെ അടക്കം മൂന്നുപേരെ വധിച്ചതായി സവിത ഭാരതി ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തി. 2004ല്‍ കാമുകന്‍ കമലേഷുമൊത്ത് തന്നെ കണ്ടതിനെ തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സഹദേവിനെ തലക്ക് കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ ഇടുകയായിരുന്നുവെന്ന് സവിത പറഞ്ഞതായി പോലീസ് അറിയിച്ചു. വ്യഭിചാര ശാലയില്‍ വന്നയാളോട് കയ്യിലുണ്ടായിരുന്ന ഒരുലക്ഷം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും തരാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്നായിരുന്നു രണ്ടാമത്തെ കൊലപാതകം നടത്തിയത്. നരബലിക്കുവേണ്ടിയായിരുന്നു മൂന്നാമത്തെ കൊലപാതകം നടത്തിയതെന്നും പോലീസ് ചോദ്യം ചെയ്യലില്‍ സവിത സമ്മതിച്ചു.

OTHER SECTIONS