വീട്ടില്‍ നാടന്‍ ബോംബ് സൂക്ഷിച്ച സംഭവം: പ്രതി പിടിയില്‍

By Subha Lekshmi B R.11 Aug, 2017

imran-azhar

തിരുവനന്തപുരം: കാട്ടാക്കടയില്‍ വീട്ടില്‍ നിന്നും ഉഗ്രസ്ഫോടന ശേഷിയുള്ള നാടന്‍ ബോംബ് കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. പേയാട് അമ്മന്‍കോവിന് സമ
ീപത്തെ റാക്കോണത്ത് മേലെപുത്തന്‍ വീട്ടില്‍ അയ്യപ്പന്‍ചെട്ടിയാരുടെ മകന്‍ അരുണ്‍ലാലിനെ(23)യാണ് അറസ്റ്റ് ചെയ്തത്.

 

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സ്ഫോടകശേഷി കൂടുതലുള്ള അഞ്ച് ബോംബുകള്‍ കണ്ടെത്തിയത്. മകന്‍ വീട്ടില്‍ ബോംബുകള്‍ സൂക്ഷിച്ചിരിക്കുന്ന വിവരം അയ്യപ്പന്‍ചെട്ടിയാര്‍ മലയിന്‍ക ീഴ് പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അരുണ്‍ലാല്‍ ഒളിവില്‍ പോവുകയായിരുന്നു. തിരിയോട് കൂടിയ നാടന്‍ ഇനത്തില്‍പ്പെട്ട ബോംബുകളാണ് പിടിച്ചെട ുത്തത്.

 

സുഹൃത്തിന്‍റെ വിവാഹാഘോഷം കൊഴുപ്പിക്കാനാണ് ബോംബുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജ ിതമാക്കിയിട്ടുണ്ട്.