ലോക്കപ്പില്‍ പൊലീസിനുനേരെ അസഭ്യവര്‍ഷം, നഗ്നതാപ്രദര്‍ശനം: പ്രതികള്‍ റിമാന്‍ഡില്‍

By Subha Lekshmi B R.04 Aug, 2017

imran-azhar

കൊച്ചി: പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ മദ്യലഹരിയില്‍ പ്രതികളുടെ അഴിഞ്ഞാട്ടം. പ്രതികള്‍ പൊലീസിനെ അസഭ്യം പറയുകയും ലോക്കപ്പിലെ സാധന സാമഗ്രികള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നതാ പ്രദര്‍ശനവും നടത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

പള്ളുരുത്തി സ്വദേശികളായ അജീഷ്, നിജില്‍, പെരുന്പടപ്പ് സ്വദേശി സുല്‍ഫിക്കര്‍ എന്നിവരെയാണു റിമാന്‍ഡു ചെയ്തത്. ബൈക്ക് യാത്രികരായ ദന്പതികളെ ആക്രമിച്ചതിനാണു മൂവരെയും പള്ളുരുത്തി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. അറസ്റ്റു ചെയ്യുന്പോള്‍തന്നെ മൂവരും മദ്യലഹരിയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. സ്റ്റേഷനിലെത്തിച്ച പ്രതികളെ ലോക്കപ്പിലേക്കു മാറ്റിയതോടെ പരാക്രമങ്ങള്‍ തുടങ്ങി.

 

പ്രതികള്‍ ലോക്കപ്പില്‍ സ്വന്തം വസ്ത്രങ്ങള്‍ ഉരിഞ്ഞെറിഞ്ഞു പൊലീസുകാര്‍ക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചു. ബഹളത്തിനൊടുവില്‍ ലോക്കപ്പിലെ പൈപ്പ് കണക്ഷനും ബക്കറ്റുമെല്ളാം നശിപ്പിക്കുകയും ചെയ്തു. ദന്പതികളെ ആക്രമിച്ചതിനു പുറമേ പൊതുമുതല്‍ നശീകരണത്തിനും ഇവര്‍ക്കെതിരെ കേസെടുത്തു. യുവാക്കളില്‍ രണ്ടു പേര്‍ക്കെതിരെ ലഹരിമരുന്നു കേസുകളും നിലവിലുണ്ട്.

OTHER SECTIONS