കവര്‍ച്ച കേസില്‍ വിദേശത്തേക്ക് കടന്ന പിടികിട്ടാപുള്ളിയെ 15 വര്‍ഷത്തിനു ശേഷം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു

By S R Krishnan.13 Apr, 2017

imran-azhar


കൊച്ചി ഗാല്ക്‌സി ഫിലിം ഉടമ തൃശ്ശൂര്‍ വെങ്കിടങ്ങ് മച്ചറമ്പഴ വീട്ടില്‍ അബ്ദുള്‍ ജലീലിനെ 2002 ജനുവരി മാസം 16 തിയതി രാത്രി 11.30 മണിയോടു കൂടി കത്തി കാണിച്ച് ഭീഷണിപ്പെുത്തി കണ്ണും വായും മൂടികെട്ടി ജീപ്പില്‍ തട്ടികൊണ്ടു പോയി 8 പവന്‍ സ്വര്‍ണ്ണമാലയും 18000 രൂപയും കവര്‍ന്ന് ബ്ലാങ്ക് സ്റ്റാമ്പ് പേപ്പറുകളിലും ഡോക്യുമെന്റുകളിലും ഭീഷണിപ്പെടുത്തി ഒപ്പിടുവിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിങ്ങി ഇറങ്ങി സൗദി അറേബ്യയിലേക്ക് കടന്ന തൃശ്ശൂര്‍ മുല്ലശ്ശേരി പെരിങ്ങാട്ടു വീട്ടില്‍ സുമേഷിനെ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ.ലാല്‍ജിയുടെ നിര്‍ദ്ദേശാനുസരണം എ.എസ്.ഐ ജേക്കബ് മാണി , സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രസാദ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു, പ്രതിയെ കോടതിയില്‍ ഹാജരാക്കി.

loading...