പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം; കുട്ടിയെ മുന്‍പ് പീഡിപ്പിച്ച ബന്ധു ഉള്‍പ്പെടെ പിടിയില്‍

By Avani Chandra.14 04 2022

imran-azhar

 

പത്തനംതിട്ട: അടൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ 26 വയസുകാരനേയും, പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരെയും പൊലീസ് പിടികൂടി.

 

 

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. അടൂര്‍ നെല്ലിമുകളിലെ ആളില്ലാത്ത വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് മദ്യം നല്‍കിയത്. മദ്യപിച്ച് കുഴഞ്ഞ് വീഴാറായ കുട്ടി ബന്ധുവിനെ ഫോണില്‍ വിളിച്ചു. തുടര്‍ന്ന് കുട്ടിയെ അടൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

 

ഒന്നാം പ്രതിയെ ഓടിച്ചിട്ടാണ് പൊലീസ് പിടികൂടിയത്. കുട്ടിയെ മുന്‍പ് പീഡിപ്പിച്ച ബന്ധുവും അറസ്റ്റിലായി.

 

 

OTHER SECTIONS