കണ്ണൂരില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി പിടിയില്‍

യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കമ്പല്ലൂര്‍ സ്വദേശി റോബിനെയാണ് പൊലീസ് പിടികൂടിയത്.

author-image
anu
New Update
കണ്ണൂരില്‍ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവം; പ്രതി പിടിയില്‍

 

കണ്ണൂര്‍: യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കമ്പല്ലൂര്‍ സ്വദേശി റോബിനെയാണ് പൊലീസ് പിടികൂടിയത്. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു യുവാവിനു നേരെ ആസിഡ് ആക്രമണം. പെരുന്തടത്തെ തോപ്പില്‍ രാജേഷിന്റെ (47) മുഖത്ത് പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു.

രാജേഷ് വീട്ടില്‍ കസേരയില്‍ ഇരുന്നു പത്രം വായിക്കുന്നതിനിടെയായിരുന്നു സംഭവം. പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും സംശയത്തിന്റെ പേരില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പൊലീസ് പിടികൂടിയത്. മുഖത്തും ശരീരത്തും പരുക്കേറ്റ രാജേഷ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

kannur Crime Latest News