സുഹൃത്തിന്റെ കുത്തേറ്റു കൗമാരക്കാരന്‍ കൊല്ലപ്പെട്ടു

By Kavitha J.05 Aug, 2018

imran-azhar

 

കാസര്‍ഗോഡ്: മംഗള്‍പാടിയില്‍ കൗമാരക്കാരന്‍ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അടുക്കയില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ് മിദ്‌ലാജ്(13) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പോലീസ് കോസ് രജിസ്റ്റര്‍ ചെയ്തു. മിദ്‌ലാജിനെ കുത്തിയ സുഹൃത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമാക്കിയിട്ടില്ല.