ക്ഷേത്രപരിസരത്ത് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് നിരന്തര ബാലത്സംഗം : പൂജാരി അറസ്റ്റില്‍

By online desk .20 05 2020

imran-azhar

 അമൃത്സര്‍ : രണ്ട് സ്ത്രീകളെ തടവില്‍ പാര്‍പ്പിച്ച് നിരന്തര ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ പഞ്ചാബിലെ അമൃത്സറിലെ രാം തിറാത്ത് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനെയും മറ്റൊരു പുരോഹിതനെയും പൊലീസ് അറസ്റ്റ് ചെയ്തു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് അറസ്റ്റ്. സ്ത്രീകളെ രക്ഷപ്പെടുത്തി.

 

പീഡനത്തിനിരയായ രണ്ട് പേരും പഞ്ചാബ് സംസ്ഥാന പട്ടികജാതി കമ്മീഷന്‍ അംഗം ടാര്‍സെം സിങ്ങിന് അയച്ച കത്തില്‍, തങ്ങളെ നിയമവിരുദ്ധമായി തടവിലാക്കിയതായും പുരോഹിതനും കൂട്ടരും കൂട്ടരും തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെടുന്നതായും അറിയിച്ചു. പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം, കമ്മീഷന്‍ അംഗം ഇതേക്കുറിച്ച് പരാതി നല്‍കിയപ്പോഴാണ് സംഭവം പുറത്തായത്.

 

പുരോഹിത•ാര്‍ രണ്ടു സ്ത്രീകളെയും ക്ഷേത്രപരിസരത്ത് അനധികൃതമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു.പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.പി അമന്ദീപ് കൗര്‍, ഡിഎസ്പി ഗുര്‍പര്‍ത്താപ് സിംഗ് സഹോട്ട എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി .സ്ത്രീകളുടെ പരാതികളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376, 346, 379, 509/34 വകുപ്പുകള്‍ പ്രകാരം ബലാത്സംഗത്തിനും അനധികൃത തടങ്കലിനും കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.

 

 

 

OTHER SECTIONS