ആറു വയസ്സുകാരന്റെ കൊലപാതകം: പ്രതി ലക്ഷ്യം വച്ചത് കൂട്ടക്കൊല, കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കൂ

By Preethi Pippi.04 10 2021

imran-azhar

 

അടിമാലി: ഇടുക്കി ആനച്ചാലിൽ ആറു വയസ്സുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചുകൊന്ന പ്രതിയുടെ ലക്ഷ്യം കൂട്ടകൊലയായിരുന്നുവെന്ന് പൊലീസ്. കുടുംബത്തിലെ നാലുപേരെയും കൊല്ലണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച് ആയുധം പ്രതി താമസിച്ചിരുന്ന വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കൊലപ്പെടുത്തി വന്നാലെ ഭാര്യ സ്വീകരിക്കുവെന്ന് ആക്രോശിച്ചായിരുന്നു കൊലപാതകം.

 

 

ആനച്ചാൽ ആമക്കണ്ടം റൈഹാനത്ത് മൻസിൽ റിയാസ് റഹ്മാന്റെ മകൻ അബ്ദുൽ ഫത്താഹ് റയ്ഹാനെയാണ് മാതൃസഹോദരിയുടെ ഭർത്താവ് സുനിൽ കുമാര്‍ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

 

 

തൻ്റെ കുടുംബജീവിതം തകർത്തത് ഭാര്യാസഹോദരിയായ സഫിയയും അവരുടെ മാതാവായ സൈനബയുമാണ്. അതുകൊണ്ട് ഈ കുടുംബത്തിലെ നാലു പേരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ചെന്നത്.

 


സഫിയയെയും മകൻ അൽത്താഫിനെയും ഇയാൾ ആദ്യം ആക്രമിച്ചു. ഇരുവരും മരിച്ചു എന്ന് കരുതിയതിനു ശേഷമാണ് തൊട്ടടുത്ത വീട്ടിൽ ചെന്ന് സഫിയയുടെ മാതാവ് സൈനബയെ ആക്രമിക്കുന്നത്. ഇവരും മരിച്ചു എന്ന് കരുതിയതിനു ശേഷം പ്രതി പെൺകുട്ടിയെയുമായി പുറത്തേക്കെത്തി. ഈ കുട്ടിയെയും കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചെങ്കിലും ശ്രമം വിജയിച്ചില്ല.

 

 

അതിർത്തിത്തർക്കവും കുടുംബ വഴക്കുമാണ് ആക്രമണത്തിനു പിന്നിലെന്നാണു പൊലീസ് നിഗമനം. സഫിയയുടെ ഭർത്താവ് റിയാസ് ഒരു വർഷമായി വേർപിരിഞ്ഞ് മൂന്നാറിലാണു താമസം. 2 മാസം മുൻപ് സുനിൽ കുമാറും ഭാര്യ ഷൈലയും തമ്മിൽ വഴക്കുണ്ടായി.

 

 

മധ്യസ്ഥതയ്ക്കൊടുവിൽ ഇവർ വേർപിരിഞ്ഞു താമസിക്കാൻ തീരുമാനിച്ചു. ഇതിനു കാരണക്കാർ സഫിയയും മറ്റൊരു സഹോദരി സൈനബയുമാണെന്നു സുനിൽ കുമാർ വിശ്വസിച്ചിരുന്നു. പ്രതിയെ ഇന്ന് സംഭ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

 

 

 

 

OTHER SECTIONS