അങ്കമാലിയിൽ മൂന്ന്പേരെ ബന്ധു വെട്ടിക്കൊന്നു

By BINDU PP .12 Feb, 2018

imran-azhar

 

 

അങ്കമാലി: അങ്കമാലിയിൽ കുടുംബത്തിലെ മൂന്ന് പേരെ ബന്ധു വെട്ടിക്കൊന്നു. മുക്കന്നൂര്‍ എരപ്പ് അറയ്ക്കലില്‍ ശിവന്‍, ഭാര്യ വസ്ത, മകള്‍ സ്മിത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്‍റെ ഇളയസഹോദരന്‍ ബാബുവാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു.കുടുംബതര്‍ക്കമാണ് കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. കൊലപാതകശേഷം ബൈക്കില്‍ രക്ഷപ്പെട്ട ബാബുവിനെ പിടികൂടാന്‍ തെരച്ചില്‍ തുടരുകയാണ്. പോലീസ് കീഴടങ്ങാന്‍ പോകുന്നു എന്ന പറഞ്ഞ ശേഷമാണ് ഇയാള്‍ ബൈക്കില്‍ പുറപ്പെട്ടതെന്ന് നാട്ടുകാര്‍ പോലീസിനു മൊഴി നല്‍കി. ശിവന്‍റെ മറ്റൊരു മകള്‍ക്കും ബാബുവിന്‍റെ വെട്ടേറ്റിട്ടുണ്ട്. മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുകൂട്ടക്കൊല നടത്തിയശേഷം ഓടി രക്ഷപെട്ട ബാബുവിനായി പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെ ഇയാള്‍ അമ്പലക്കുളത്തില്‍ ചാടി. പൊലിസ് ഇവിടെ നിന്നാണ് ഇയാളെ പിടികൂടിയത്.കുറച്ചുനാളുകളായി കൊല്ലപ്പെട്ട ശിവനും ബാബുവും തമ്മില്‍ കലഹത്തിലായിരുന്നു. ശിവന്റെ മകള്‍ സ്മിതയുടെ വിവാഹത്തോടെയാണ് കലഹം മൂര്‍ച്ഛിച്ചത്. ഇതിനിടെ സ്മിത സ്വന്തം വീട്ടിലെത്തിയതിനെ തുടര്‍ന്ന് ഇന്ന് വീണ്ടും വഴക്കുണ്ടാകുകയും ഇതിനിടെ ബാബു മൂവരെയും വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

OTHER SECTIONS