ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഇങ്ങനെയും ചെയ്യാമോ ? ഭർത്താവിന്റെ പ്രതികാരം ; വീഡിയോ കാണാം

By Greeshma G Nair.13 Apr, 2017

imran-azhar

 

 

 


സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: കുടുംബ കലഹം ഉണ്ടാകുന്നത് സർവ്വ സാധാരണം . പരസ്പരം ദേഷ്യം തീർക്കാൻ ചില പണികൾ ഒപ്പിക്കുകയും ചെയ്യും .റഷ്യയിലെ ഈ ദമ്പതികളുടെ വഴക്ക് കുറച്ച് കടന്നുപോയി .

 

ഭാര്യയോടുള്ള ദേഷ്യം തീർക്കാൻ ഭർത്താവ് അവരുടെ കാര് തകർത്തുകളഞ്ഞു . വെറുതെ തകർത്തെങ്കിലും ക്ഷമിക്കാം , പക്ഷെ ഇവിടെ കാര്‍ അനക്കാന്‍ കഴിയാത്ത വിധം ഉള്ളില്‍ കോണ്‍ക്രീറ്റ് ഇട്ട് നിറയ്ക്കുകയാണ് ഈ ഭര്‍ത്താവ് ചെയ്തത്. ഒരാഴ്ച മുന്‍പ് നടന്ന ഈ സംഭവത്തിന്റെ വീഡിയോ നവമാധ്യമങ്ങളിലൂടെ ഇതിനകം കണ്ടത് 21 ലക്ഷം പേരാണ്.

 

ഒരു പ്രദേശിക സൂപ്പര്‍മാര്‍ക്കറ്റ് ഏര്‍പ്പെടുത്തിയ 50,000 റൂബിള്‍ (ഏകദേശം 57,000 രൂപ) സമ്മാനം ലഭിക്കാന്‍ ഭാര്യ അവരുടെ കുടുംബപ്പേര് മാറ്റിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.

 

സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ ഒരു സ്‌റ്റോറിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് സിമന്റ് മിക്‌സ്ചര്‍ യന്ത്രം വിളിച്ചുകൊണ്ടുവന്ന് കോണ്‍ക്രീറ്റ് തള്ളുകയായിരുന്നു. കാറിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് സിമന്റ് ഉള്ളില്‍ ഒഴിച്ചത്. മുന്‍വശം പൂര്‍ണ്ണമായും സിമന്റുകൊണ്ട് നിറഞ്ഞു. അതുവഴി പോയവര്‍ ആരും അത് തടഞ്ഞില്ലെന്ന് മാത്രമല്ല, ഈ ദൃശ്യം പകര്‍ത്തുകയും ചെയ്തു.

വീഡിയോ കാണാം

 


 

loading...