ആറയൂര്‍ കൊലപാതകം: പിതാവിനെ കൊലപ്പെടുത്തിയതും ഷാജിയെന്ന് പോലീസ്

By Online desk .02 06 2019

imran-azhar

 

 

നെയ്യാറ്റിന്‍കര: ആറയൂര്‍ കൊലപാതക കേസില്‍ വഴിത്തിരിവ്. ആറയൂര്‍ സ്വദേശി വിനുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഷാജി വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിനെ കൊലപ്പെടുത്തിയതായും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഷാജിയുടെ കൂട്ടാളി അനിയെയും പാറശാല പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരെയും ഷാജിയുടെ വീട്ടിലും പരിസരത്തും എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ആറയൂര്‍ ആര്‍കെവി ഭവനില്‍ വിനുവിന്റെ മൃതദേഹം ഷാജിയുടെ വീടിനു സമീപത്തെ പറമ്പില്‍ ചാക്കില്‍കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. പ്രതി ഷാജിയുടെ പിതാവ് കൃഷ്ണനെ കാണാതായ സംഭവത്തിലാണ് നിര്‍ണായക വഴിത്തിരിവാകുന്നത്. 36 ദിവസം ഒളിവിലുണ്ടായിരുന്ന ഷാജിയെ തമ്പാനൂരില്‍ നിന്ന് യാദൃശ്ചികമായി പിടികൂടുകയായിരുന്നു. കരിമഠം കോളനിയില്‍ നിന്നാണ് അനിയെ കണ്ടെത്തിയത്.