By Chithra.27 11 2019
കൊച്ചി : പെരുമ്പാവൂരിൽ കടമുറിക്ക് മുന്നിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറുപ്പംപടി സ്വദേശി ദീപയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് പ്രദേശവാസികളെ ഞെട്ടിച്ചുകൊണ്ട് ഹീനമായ കൊലപാതകം നടന്നത്.
പ്രതിയെന്ന് സംശയിക്കുന്ന ആസാം സ്വദേശിയായ ഉമർ അലിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ദീപയും ഉമർ അലിയും പെരുമ്പാവൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അടുത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു.
തൂമ്പ ഉപയോഗിച്ചാണ് പ്രതി ദീപയെ കൊലപ്പെടുത്തിയത്. സിസിടിവി ശ്രദ്ധയിൽപ്പെട്ടപ്പോൾ ഇയാൾ അതും തല്ലിത്തകർത്തു. എന്നാൽ സമീപത്തെ ഹോട്ടലിലെ സിസിടിവിയിൽ നിന്ന് പോലീസിന് നിർണ്ണായകമായ വിവരങ്ങൾ ലഭിക്കുകയായിരുന്നു.