എ ടി എം കവര്‍ച്ച: കൊള്ള സംഘം പിടിയില്‍

By praveen prasannan.06 Jun, 2017

imran-azhar

ന്യൂഡല്‍ഹി: കഴക്കൂട്ടം എസ് ബി ഐ എ ടി എം ഉള്‍പ്പെടെ രാജ്യത്തെ പതിനഞ്ചിലധികം എ ടി എം മെഷീനുകള്‍ കൊള്ളയടിച്ച കവര്‍ച്ചാ സംഘം പിടിയിലയി. മാരാരിക്കുളം , കായംകുളം സി ഐമരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ആറംഗ കവര്‍ച്ചാ സംഘത്തെ ഡല്‍ഹിയില്‍ പിടികൂടിയത്.

നേരത്തേ പിടിയിലായ ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷില്‍ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് മോഷണ സംഘത്തിലെ ബാക്കിയുള്ളവരെ കൂടി പൊലീസ് പിടികൂടിയത്. ചെങ്ങന്നൂര്‍ സ്വദേശിയായ സുരേഷ് വര്‍ഷങ്ങളായി കേരളത്തിന് പുറത്താണ് താമസം. കൊള്ളസംഘവുമായി അടുത്ത ബന്ധമാണ് ഇയാള്‍ക്കുളളത്.

വടക്കേ ഇന്ത്യയില്‍ ബാങ്ക്, എ ടി എം കവര്‍ച്ച ചെയ്ത നിരവധി കേസുകളില്‍ പ്രതിയായ കൊളള സംഘത്തെ സുരേഷാണ് കേരളത്തിലേക്ക് കൂട്ടികൊണ്ടു വന്നത്. കവര്‍ച്ച നടത്താന്‍ സൌകര്യപ്രദമായ എ ടി എമ്മുകള്‍ തെരഞ്ഞെടുത്തതും കൊള്ളയ്ക്ക് ശേഷം സുരക്ഷിതമായി രക്ഷപ്പെടുന്നതിനും മാര്‍ഗ്ഗം നിര്‍ദ്ദേശിച്ചത് സുരേഷാണ്.