കോതമംഗലം സ്വദേശിനിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു മുറിച്ചു

By BINDU PP.19 Jun, 2017

imran-azhar

 

 


കൊച്ചി:  കലൂരിൽ കോതമംഗലം സ്വദേശിനിയുടെ കഴുത്ത് യുവാവ് കത്തികൊണ്ടു മുറിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയെന്ന യുവതിയുടെ നേർക്കാണ് ആക്രമണം. കലൂരിലെ സ്വകാര്യ ലബോറട്ടറി ജീവനക്കാരിയായ യുവതിയെ നിരന്തരമായി ശല്യം ചെയ്തിരുന്നയാളാണ് യുവാവെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെ 6.45നോടു കൂടി കലൂരിൽ വച്ച് ഓട്ടോ തടഞ്ഞു നിർത്തിയാണ് യുവതിയെ ഇയാൾ ആക്രമിച്ചത്. ഉടൻ തന്നെ ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തുകയാണ്. ഇയാളും കോതമംഗലം സ്വദേശിയാണെന്നു വെളിപ്പെടുത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. പരുക്കേറ്റ ചിത്തിരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.