ഗുണ്ടാ കുടിപ്പക; വർക്കലയിൽ യുവാവിനെ മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

By sisira.01 08 2021

imran-azhar

 

 

 

 

തിരുവനന്തപുരം: ഗുണ്ടാ കുടിപ്പകയുടെ ഭാഗമായി വർക്കലയിൽ യുവാവിനെ മാരകമായി വെട്ടി കൊലപ്പെടുത്താൻ ശ്രമം.

 

വർക്കല വെട്ടൂർ ചുമട്താങ്ങി ജംഗ്ഷന് സമീപം ബൈക്കിൽ സഞ്ചരിച്ച ആസാദി(32) നെ ബുള്ളറ്റിൽ എത്തിയ സഹോദരങ്ങളായ ഷൈജുവും മാഹിനും ചേർന്ന് വാൾ ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

 

മുൻവൈരാഗ്യവും കുടിപ്പകയുമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.

 

മാസങ്ങൾക്ക് മുൻപ് ഷൈജുവിനെ ആസാദ് വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാൻ ആണ് സഹോദരൻ ആയ മാഹിനെയും കൂട്ടി വന്ന് ആക്രമണം നടത്തിയത്. 12 ഓളം വെട്ടുകളാണ് ആസാദിന്റെ ശരീരത്തിൽ ഉള്ളത്.

 

ഗുരുതര പരിക്കുകളോടെ യുവാവിനെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

ആസാദിന്റെയും ദൃക്‌സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ ഷൈജു, മാഹിൻ എന്നിവർക്ക് എതിരെ കേസ് എടുത്തിട്ടുണ്ട്.

 

വർക്കല ഡിവൈഎസ്പി ബാബുകുട്ടന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടും എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.

OTHER SECTIONS