യൂട്യൂബ് വീഡിയോ കണ്ട് എടിഎം കൊള്ളയടിക്കാൻ ശ്രമം; ഒടുവിൽ പോലീസ് സ്റ്റേഷനിൽ

By Chithra.12 10 2019

imran-azhar

 

ചെന്നൈ : എടിഎം കവർച്ച ചെയ്യാനുള്ള വഴി യൂട്യൂബിലെ വീഡിയോ നോക്കി പഠിച്ച് കൊള്ളയടിക്കാനിറങ്ങിയ രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.

 

കാഞ്ചീവരം സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് കൃത്യസമയത്ത് പിടിച്ചത്. വെൽഡിങ് യന്ത്രവുമായാണ് രണ്ട് പേരും എടിഎം മെഷീൻ തകർക്കാനായി എത്തിയത്. കൗണ്ടറിനുള്ളിൽ കയറിയ ഉടൻ ഇരുവരും ഉള്ളിലെ ക്യാമറയിൽ കറുത്ത പെയിന്റടിക്കുകയായിരുന്നു.

 

മോഷണശ്രമം നടക്കുന്നു എന്ന് മനസ്സിലാക്കിയ ബാങ്ക് സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. പോലീസ് പിടിയിലായ ഇരുവരും പല്ലാവരത്തെ കോളേജിലെ വിദ്യാർത്ഥികളാണ്. മോഷണം നടത്താനുള്ള എടിഎം കണ്ടുപിടിച്ചതിന് ശേഷം ഒരു മാസത്തിലേറെ എടിഎം കവർച്ച ചെയ്യാനുള്ള പദ്ധതിയിടുകയായിരുന്നെനും ഇതിനായി യൂട്യൂബ് വീഡിയോകൾ നോക്കി പഠിച്ചെന്നും യുവാക്കൾ പോലീസിനോട് പറഞ്ഞു.

OTHER SECTIONS