ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ ക​രി​ങ്ക​ൽ ക്വാ​റി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

By BINDU PP .05 Jun, 2018

imran-azhar

 

 

മട്ടന്നൂർ: മാലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ കരിങ്കൽ ക്വാറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ കരിയട്ടയിൽ വീട്ടിൽ കോരമ്പത്ത് സജീഷിനെ (28)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാലൂർ തൃക്കടാരിപ്പൊയിൽ ടൗണിൽ നിന്നു ഓട്ടോയോടിക്കുന്ന സജീഷിന്‍റെ മൃതദേഹം രാവിലെ എട്ടരയോടെയാണ് ചിത്രവട്ടം കൂവ്വക്കരയിലെ കരിങ്കൽ ക്വാറിയിൽ കണ്ടത്.തിങ്കളാഴ്ച രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലെത്താതെ വന്നതോടെ രാവിലെയാണ് ബന്ധുക്കൾ സജീഷിനെ കാണാനില്ലെന്ന് കാണിച്ചു മാലൂർ പോലീസിൽ പരാതി നൽകിയത്. ബന്ധുക്കളും പോലീസും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കരിങ്കൽ ക്വാറിയിൽ കണ്ടെത്തിയത്. മൃതദേഹം പാറക്കല്ലുകൾക്ക് മുകളിലായിരുന്നു. സജീഷിന്‍റെ ഓട്ടോ ക്വാറിയിൽ നിർത്തിയിട്ട നിലയിലായിരുന്നു.

OTHER SECTIONS