ബ​ഹ​റി​നി​ല്‍ മ​ല​യാ​ളി യു​വാ​വി​നെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി

By BINDU PP.05 Jul, 2018

imran-azhar

 

 

താമരശേരി: ബഹറിനില്‍ ജോലി ചെയ്യുന്ന മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശേരി പരപ്പന്‍പൊയില്‍ ജിനാന്‍തൊടുക ജെ.ടി. അബ്ദുള്ളക്കുട്ടിയുടെ മകന്‍ അബ്ദുള്‍ നഹാസി (33) നെയാണ് ഹൂറ എക്‌സിബിഷന്‍ റോഡില്‍ അല്‍ അസൂമി മജ്‌ലിസിന് സമീപത്തെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി ഒന്പതിന് സുഹൃത്തുക്കള്‍ക്ക് ഫോണില്‍ ലഭിക്കാതായതിനെ തുടർന്ന് താമസ സ്ഥലത്തു ചെന്നു നോക്കിയപ്പോഴാണ് മുറിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ നഹാസിനെ കണ്ടത്.