ആറംഗ ബൈക്ക് മോഷണ സംഘം അറസ്റ്റില്‍

By sruthy sajeev .01 Dec, 2017

imran-azhar


ചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത സംഘത്തലവന്റെ നേതൃത്വത്തിലുള്ള ആറംഗ ബൈക്ക് മോഷണ സംഘത്തെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍നിന്നും കവര്‍ന്ന 12 ബൈക്കുകള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു. ചെങ്ങന്നൂര്‍ തിട്ടമേല്‍ തുണ്ടിയില്‍ പടീറ്റതില്‍വീട്ടില്‍ വ
ിനു (22), മോടിയില്‍ വീട്ടില്‍ മഹേഷ് (21), എടത്വ ചങ്ങംകരി വൈപ്പിശേരി ലക്ഷംവീടു കോളനിയില്‍ വീനിത് (18), തിരുവല്ല പെരിങ്ങര ചങ്ങംകരി പുതുപ്പറന്പില്‍ വീട്ടില്‍
ശ്യാം(21), കുട്ടനാട് നെടുമുടി ചതുര്‍ഥ്യാകരി അന്പതില്‍ചിറയില്‍ വിഷ്ണുദേവ് (21), പ്രായപൂര്‍ത്തിയാകാത്ത സംഘത്തലവന്‍ എന്നിവരാണ് പിടിയിലായത്.
ന്യൂ ജനറേഷന്‍ ബൈക്കുകളില്‍ കറങ്ങി നടന്നു കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും, ബൈക്ക് റെയ്‌സിംഗ് നടത്തുന്നതില
ൂടെയുള്ള വാഹനാപകടങ്ങള്‍ ഏറിവരുന്നതിന്റെയും പശ്ചാത്തലത്തില്‍ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശാനുസരണം നടത്തിയ വാഹന പരിശോ
ധനയിലാണ് മോഷ്ടാക്കള്‍ കുടുങ്ങിയത്.
ഇനിയും കൂടുതല്‍പേര്‍ സംഘത്തിലുണ്ടാകാനുള്ള സാധ്യതകളുണ്ടെന്നാണ് പോലിസിന്റെ നിഗമനം. ഇതിന്റെയടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

 

 

OTHER SECTIONS