ഓട്ടോറിക്ഷാ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമം; ബിജെപി നേതാവ് അറസ്റ്റില്‍

By Online Desk .15 07 2019

imran-azhar

 

 

ഇന്‍ഡോര്‍: വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി എംഎല്‍എ സഞ്ജയ് ശുക്ലയുടെ അടുത്ത ബന്ധുവായ കമല്‍ ശുക്ലയാണ് പിടിയിലായത്. വെടിവയ്ക്കാന്‍ ഉപയോഗിച്ച പിസ്റ്റള്‍ പൊലീസ് കണ്ടെടുത്തു. ഓട്ടോ ഡ്രൈവറായ സലിം ഖാന്‍ കത്തി ഉപയോഗിച്ച് കമല്‍ ശുക്ലയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും അപ്പോഴാണ് വെടിയുതിര്‍ത്തതെന്നുമാണ് ബിജെപി സംസ്ഥാന വക്താവ് ഉമേഷ് ശര്‍മ്മ ഈ സംഭവത്തോട് പ്രതികരിച്ചത്. പരാതിക്കാരന്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയെന്നും അതിനാല്‍ ഈ വിഷയത്തില്‍ ബിജെപി ഇടപെടില്ലെന്നും ഉമേഷ് ശര്‍മ്മ പറഞ്ഞു. എന്നാല്‍, കേസ് പിന്‍വലിച്ചിട്ടില്ലെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും പൊലീസ് വൃത്തങ്ങളും അറിയിച്ചു.

OTHER SECTIONS