പ്രണയ ബന്ധത്തില്‍ എതിര്‍പ്പ്; സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രണയബന്ധം തുടര്‍ന്നതോടെ 19 വയസ്സുകാരിയെ കൊലപ്പെടുത്തി സഹോദരന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ മനീഷ കുമാരി ജിംദാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കര്‍ ജിംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

author-image
Priya
New Update
പ്രണയ ബന്ധത്തില്‍ എതിര്‍പ്പ്; സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, യുവാവ് അറസ്റ്റില്‍

മുംബൈ: കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് പ്രണയബന്ധം തുടര്‍ന്നതോടെ 19 വയസ്സുകാരിയെ കൊലപ്പെടുത്തി സഹോദരന്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിനിയായ മനീഷ കുമാരി ജിംദാര്‍ ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കര്‍ ജിംദാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

പശ്ചിമ മഹാരാഷ്ട്രയിലെ സത്താറയിലെ ഷിര്‍വാളിലാണ് സംഭവം. മനീഷയുടെ അസ്ഥിയും ചെരുപ്പും ബാഗും മറ്റൊരിടത്ത് നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാസങ്ങള്‍ക്കു മുന്‍പ് നടന്ന കൊലപാതക വിവരം പുറത്തറിയുന്നത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഹാര്‍ സ്വദേശിയായ യുവാവുമായി രണ്ടു വര്‍ഷമായി മനീഷ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബന്ധം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചിട്ടും തയാറാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് അകലെയുള്ള വയലില്‍ മൃതദേഹവും മനീഷയുടെ സാധനങ്ങളും ഉപേക്ഷിച്ചു. അസ്ഥികൂടം കണ്ട കര്‍ഷകന്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് മനീഷയാണെന്ന് തിരിച്ചറിഞ്ഞത്.

mumbai murder