കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൈയ്യിൽ വച്ചു : ഇന്ത്യൻ പൗരന് തടവുശിക്ഷ

By Bindu PP .05 Aug, 2018

imran-azhar

 

 

ന്യൂയോര്‍ക്ക്: കുട്ടികളുടെ അശ്ളീല ചിത്രങ്ങൾ കൈയ്യിൽ വച്ചുവെന്ന കുറ്റത്തിന് ഇന്ത്യൻ പൗരന് അമേരിക്കയിൽ തടവുശിക്ഷ. അഭിജിത് ദാസ് എന്ന 28 കാരനാണ് യുഎസ് ഫെഡറല്‍ കോടതി നാലു വര്‍ഷവും നാലു മാസവും ജയില്‍ശിക്ഷ വിധിച്ചത്. കൂടാതെ 10 വര്‍ഷം നല്ല നടപ്പിനും വിധിച്ചിട്ടുണ്ട്. അഭിജിത്തിന്റെ കൈവശമുള്ള കംപ്യൂട്ടറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ആയിരത്തോളം അശ്ലീല ചിത്രങ്ങളും 380 ഓളം വീഡിയോകളുമാണ് ഉണ്ടായിരുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ചിത്രങ്ങളായിരുന്നു ഇവയിലുള്ളതെന്ന്‌ യുഎസ് അറ്റോര്‍ണി സ്‌കോട്ട് ബ്രാഡി പറഞ്ഞു.

OTHER SECTIONS