സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷാ ഹാ​ളി​ലേ​ക്കു പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച യു​വാ​വ് ജീ​വ​നൊ​ടു​ക്കി

By BINDU PP .04 Jun, 2018

imran-azhar

 

 


ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാ ഹാളിലേക്കു പ്രവേശനം നിഷേധിച്ച യുവാവ് ജീവനൊടുക്കി. കർണാടക സ്വദേശിയായ വരുണ്‍(28) ആണ് ഡൽഹിയിൽ ജീവനൊടുക്കിയത്. വൈകിയെത്തിയതിനെ തുടർന്ന് വരുണിന് ഡൽഹി പഹാഡ്ഗഞ്ചിലെ യുപിഎസ് സി പരീക്ഷാഹാളിലേക്കു പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്ന് മടങ്ങിപ്പോയ വരുണ്‍ രാജേന്ദ്ര നഗറിലെ വാടകവീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു. വരുണിന്‍റെ ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് അടുത്തുനിന്നു കണ്ടെടുത്തു. സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷകൾ ഞായറാഴ്ചയാണ് നടന്നത്. ഒരുപാട് കാലമായി പരീക്ഷയ്ക്കായുള്ള തയ്യാറെടുക്കുകയായിരുന്നു വരുണ്‍.

OTHER SECTIONS