കൊല്ലത്ത് കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

By uthara.06 05 2019

imran-azhar

കൊല്ലം : കൊല്ലത്ത് ഹോസ്റ്റലിൽ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോളയത്തോട്ടിലെ ഹോസ്റ്റലില്‍ ആണ് കടക്കല്‍ ചിതറ സ്വദേശിനി ശ്രീലക്ഷ്മി (19 )തൂങ്ങി മരിച്ചത് . മരണ കാരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല . എസ്.എന്‍.ഡി സദനം എയര്‍ഹോസ്റ്റസ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടി ജീവൻ ഒടുക്കിയത് .

 

ഹോസ്റ്റല്‍ ജീവനക്കാര്‍ കുട്ടി മുറിതുറക്കാത്ത സാഹചര്യത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത് .പോലീസിൽ ഉടൻ തന്നെ വിവരം അറിയിക്കുകയും ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ആശുപത്രിയിലേക്ക് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു . മൃതദേഹം ബന്ധുക്കള്‍ക്ക് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിട്ടുനല്‍കും. പോലീസ് മൊഴി കുട്ടിയുടെ ബന്ധുക്കള്‍, രക്ഷിതാക്കള്‍, സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നും രേഖപ്പെടുത്തി .

OTHER SECTIONS