എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം ട്രോളിബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

By uthara.29 10 2018

imran-azhar


ന്യൂഡല്‍ഹി: എട്ട് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം ട്രോളിബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി .യമുന ജൈവവൈവിധ്യ ഉദ്യാനത്തില്‍ ആണ് മൃദദേഹം കണ്ടെത്തിയത് .മൃതദേഹത്തില്‍ കഴുത്തു ഞെരിച്ചതിന്റെ പാടുകള്‍ വ്യക്തമായിരുന്നു എങ്കിലും മരിച്ച കുട്ടി ആരാണ് എന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല .മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പോലീസ് അയച്ചു .സംഭവത്തെ തുടർന്ന് പോലീസ് കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു .

OTHER SECTIONS