കാമുകിയെ കാണാന്‍ അര്‍ധരാത്രി വീട്ടിലെത്തിയ പതിനാറുകാരനെ വീട്ടുകാര്‍ വെട്ടിക്കൊന്നു

By UTHARA.16 11 2018

imran-azhar

ലക്നൗ :  അര്‍ധരാത്രിയിൽ കാമുകിയെ കാണാന്‍ വീട്ടിലെത്തിയ പതിനാറുകാരനെ വീട്ടുകാര്‍ വെട്ടി കൊന്നു . ഉത്തര്‍പ്രദേശിലെ ഇലാക്കിംപൂര്‍ ഖേരി ജില്ലയിലെ നീംഗോനിലാണ്  പതിനാറുകാരനെ വീട്ടുകാര്‍ അരിവാള്‍ കൊണ്ട് വെട്ടിയതിന് ശേഷം അവന്റെ വീടിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു .ഉപേക്ഷിക്കപ്പെട്ട  നിലയിൽ കണ്ട പതിനാറുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടുകയായിരുന്നു .

 

പെൺകുട്ടിയുടെ അച്ഛൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കൊലപാതക കുറ്റത്തിന് കേസ് എടുത്തത് .തന്‍റെ മകളെ ശല്യപ്പെടുത്തിയതിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയത് എന്ന് പോലീസിനോട് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു .എന്നാൽ അതേ സമയം പെൺകുട്ടിയുമായി മരിച്ച പയ്യൻ പ്രണയത്തിലായിരുന്നു എന്നും നാട്ടുകാർ പോലീസിനോട്  പറഞ്ഞു. 

OTHER SECTIONS