കൊലക്കേസ് പ്രതിയടക്കം 2 പേര്‍ 16 കിലോ കഞ്ചാവുമായി പിടിയിൽ

By uthara .08 01 2019

imran-azhar

തളിപ്പറമ്പ് : കൊലക്കേസ് പ്രതിയടക്കം 2 പേര്‍ 16 കിലോ കഞ്ചാവുമായി പോലീസ് പിടിയിൽ . കുറുമാത്തൂര്‍ സ്വദേശി ജാഫര്‍, ചപ്പാരപ്പടവ് സ്വദേശി അലി അക്ബര്‍ എന്നിവരെയാണ് 16 കിലോ കഞ്ചാവുമായി തളിപ്പറമ്ബ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത് .ഇവര്‍ സഞ്ചരിച്ചിരുന്ന വാഗണര്‍ കാറിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത് . പ്രതികള്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമാക്കിയാണ് കഞ്ചാവെത്തിച്ചത് . പ്രതികളെ പിടികൂടിയ സംഘത്തിൽ തളിപ്പറമ്പ് എസ് ഐ ദിനേശ്, സുഭാഷ്, രമേശ് എന്നിവരും ഉൾപ്പെട്ടിരുന്നു .

 

OTHER SECTIONS