പീഡനത്തിനിടെ കുഴഞ്ഞുവീണു; കഴുത്തില്‍ കയര്‍ മുറുകുമ്പോള്‍ ജീവനു വേണ്ടി പിടഞ്ഞു; കണ്ണുകള്‍ തുറന്നു എന്നിട്ടും...

By Preethi.06 07 2021

imran-azhar
പീഡനത്തിനിടെ കുഴഞ്ഞുവീണു;
കഴുത്തില്‍ കയര്‍ മുറുകുമ്പോള്‍
ജീവനു വേണ്ടി പിടഞ്ഞു;
കണ്ണുകള്‍ തുറന്നു
എന്നിട്ടും...വിങ്ങലോടെയല്ലാതെ നിങ്ങള്‍ക്കിത് കണ്ടിരിക്കാനാവില്ല. ഇടുക്കി ചുരക്കുളം എസ്റ്റേറ്റില്‍ കൊച്ചുപെണ്‍കുട്ടിക്ക് നേരിടേണ്ടിവന്നത് ക്രൂരമായ പീഡനം. ഒടുവില്‍ അതിദാരുണമായാണ് അവള്‍ കൊലചെയ്യപ്പെട്ടത്.

ക്രൂരമായ പീഡത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. എന്നാല്‍, കുട്ടി മരിച്ചു എന്ന് കരുതിയ അര്‍ജുന്‍ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ ജീവനോടെ കുട്ടിയെ കെട്ടിത്തൂക്കി. ഈ സമയം കുട്ടി കണ്ണ് തുറന്നു. എന്നിട്ടും അര്‍ജുന്‍ ആ പാവം കുരുന്നിനെ കെട്ടിത്തൂക്കി.

മരണം ഉറപ്പു വരുത്തിയ ശേഷം മുന്‍വശത്തെ കതക് അടക്കുകയും ജനാല വഴി വീടിന് പുറത്തിറക്കുകയും ചെയ്തു. കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് കുട്ടി തൂങ്ങിനില്‍കുന്നത് കണ്ടത്. സഹോദരന്റെ നിലവിളി കേട്ട സമീപവാസികള്‍ ഓടി എത്തി. ആ കൂട്ടത്തില്‍ പ്രതിയായ അര്‍ജുനും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചതെന്നായിരുന്നു പ്രഥമിക നിഗമനം. ഇതു തനിക്ക് തുണയാകുമെന്ന് അര്‍ജുന്‍ കരുതിയിരുന്നതായി പൊലീസ് പറയുന്നു.

മനസ്സില്‍ മുഴുവന്‍ കൊടും ക്രൂരത ഒളിപ്പിച്ചുവച്ച ശേഷം നാട്ടില്‍ ജനകീയ പരിവേഷത്തില്‍ ആണ് അര്‍ജുന്‍ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദു:ഖം പ്രകടിപ്പിക്കാനായി പലതവണ അലമുറയിട്ടു കരഞ്ഞു.

കൊലപാതകം നടന്ന ദിവസം കുട്ടിയെ കണ്ടില്ല എന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കി. എന്നാല്‍ പെണ്‍കുട്ടിയുമായി വീടിന് പുറത്തിരിക്കുന്നത് കണ്ടതായി ഒരാള്‍ മൊഴി നല്‍കിയപ്പോഴാണ് സംശയം തോന്നിയ പോലീസ് അര്‍ജുന്‍നെ വീണ്ടും ചോദ്യം ചെയുകയും പ്രതിയുടെ മൊഴികളുടെ വ്യത്യസം മനസിലാക്കിയ പോലീസ് വീണ്ടും ചോദ്യം ചെയ്തതില്‍ നിന്നുമാണ് ക്രൂരകൃത്യം നടത്തിയത് അര്‍ജുന്‍ ആണെന്ന് മനസിലാക്കിയത്.

പ്രതി പെണ്കുട്ടിയെ 2019 മുതല്‍ പീഡിപ്പിക്കുന്നുണ്ട്. മൂന്നു വയസ്സുമുതല്‍ നേരിടേണ്ട വന്ന കൊടും ക്രൂരത കേട്ടാല്‍ ആരുടെയും കണ്ണ് നനയും.

കഴിഞ്ഞ മാസം 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കളിക്കുന്നതിനിടയില്‍ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകും എന്നായിരുന്നു പോലീസിന്റെ നിഗമനമെങ്കിലും കുട്ടി  പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് അര്‍ജുനെ അറസ്റ്റ് ചെയ്തത്.
 
 
 
 
 

OTHER SECTIONS