ബിഹാറില്‍ മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി ഒരാളെ പിടികൂടി

By UTHARA.28 11 2018

imran-azhar

പട്‌ന :  മനുഷ്യരുടെ തലയോട്ടികളും അസ്ഥികൂടങ്ങളുമായി  ബിഹാറില്‍ സഞ്ജയ് പ്രസാദ് എന്നയാളെ    പോലീസ് പിടികൂടി . ബാലിയസീല്‍ദ എക്‌സ്പ്രസ് ട്രെയിനില്‍ അസ്ഥികൂടങ്ങളുമായി യാത്ര ചെയ്യവെയാണ് ഇയാളെ പോലീസ് പിടികൂടിയത് .ഇയാളില്‍ നിന്ന് അമ്പതോളം  അസ്ഥികൂടങ്ങളും തലയോട്ടികളുമാണ് പോലീസ് കണ്ടെടുത്തത് .

 

ഉത്തര്‍പ്രദേശിലെ ബാലിയയില്‍ നിന്നാണ് അസ്ഥികൂടങ്ങൾ കൊണ്ടുവന്നത് .എന്നാൽ ഇത് ചൈനയിലേക്ക് കടത്താൻ ശ്രമിക്കുകയായിരുന്നു എന്നും ഇയാൾ പോലീസിനോട് പറഞ്ഞു .നേപ്പാള്‍, ഭൂട്ടാന്‍ കറന്‍സികളും ഒട്ടേറെ എ.ടി.എം. കാര്‍ഡുകളും സിം കാര്‍ഡുകളും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു .

OTHER SECTIONS