മോഷ്ടാക്കളെന്നാരോപിച്ച് സംഘം ചേര്‍ന്ന് ആക്രമണം; മൂന്നുപേരെ അറസ്റ്റ് ചെയ്തു

By online desk .06 02 2020

imran-azhar

 

 

വള്ളിക്കുന്ന്: റെയില്‍വേ സ്‌റ്റേഷന് സമീപം സംഘം ചേര്‍ന്നുണ്ടായ ആക്രമണത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കുന്ന് സ്വദേശികളായ സി.വി. ബിജുലാല്‍, പി.കെ. സബീഷ്, എ.ടി. വേണുഗോപാല്‍ എന്നിവരാണ് തിരൂര്‍ ഡിവൈ.എസ്.പി കെ.എ. സുരേഷ് ബാബുവിന്റെ പിടിയിലായത്. പരപ്പനങ്ങാടി നഗരസഭ 40ാം ഡിവിഷന്‍ മുസ്ലീം ലീഗ് സെക്രട്ടറി അങ്ങാടി കടപ്പുറത്തെ യാറുക്കാന്റെ പുരയ്ക്കല്‍ ശറഫുദ്ദീന്‍, നവാസ് എന്നിവരെയാണ് പ്രതികള്‍ ഞായറാഴ്ച രാത്രി ആക്രമിച്ചത്. വള്ളിക്കുന്ന് റെയില്‍വേസ്‌റ്റേഷന്‍ പരിസരത്തുവെച്ച് മോഷ്ടാക്കളെന്നാരോപിച്ച് സംഘംചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

 

OTHER SECTIONS