അധ്യാപികയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയുമുൾപ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

By uthara.02 11 2018

imran-azhar


ദില്ലി : അധ്യാപികയായ സുനിതയെ (3 8 ) കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയുമുൾപ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു .സുനിതയുടെ ഭർത്താവ് മഞ്ജീത് (38), കാമുകി ഏഞ്ചല്‍ ഗുപ്ത എന്നാ ശശി പ്രഭ (26), സുഹൃത്ത് രാജീവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് .ദില്ലിയിലെ ബവാനയിൽ വച്ചായിരുന്നു അധ്യാപികയായ സുനിത കൊല്ലപ്പെടുന്നത് .അജ്ഞാതർ ചേർന്ന് സുനിതയെ വെടിവച്ചു വീഴ്ത്തുകയായിരുന്നു .

 

സുനിത 16 കാരിയായ മകള്‍ക്കും 8 വയസ്സുകാരനായ മകനുമൊപ്പമാണ് താമസിച്ചിരുന്നത് . മജ്ഞീതിന്റെ ഏഞ്ചലുമായുണ്ടായ അവിഹിത ബന്ധത്തെ സുനിത എതിര്‍ക്കുകയുണ്ടായി .ഇതേ തുടർന്നാണ് സുനിതയെ കൊലപ്പെടുത്താൻ തീരുമാനിച്ചത് എന്ന് പൊലീസ് അധികൃതര്‍ വ്യക്തമാക്കി .

OTHER SECTIONS