പലിശയ്ക്ക് പകരം ലൈംഗീകത ; ഭര്‍ത്താവിനെ കൊല്ലാന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി

By sruthy sajeev .14 Apr, 2017

imran-azhar


ബംഗളൂര്‍. പലിശയ്ക്ക് പണം വാങ്ങുന്നവരില്‍ നിന്നും സ്ത്രീ ശരീരം പകരം ആവശ്യപ്പെടുന്ന ഭര്‍ത്താവിനെ വകവരുത്താന്‍ ഭാര്യ ക്വട്ടേഷന്‍ നല്‍കി. ബാംഗളൂരുവിലാണ് സിനിമയെ വെല്ലുന്ന കൊലപാതകം നടന്നത്. ബംഗളൂരു സ്വദേശി ജി.കമാര്‍ എന്ന 54 കാരനാണ് കൊലപെ്പട്ടത്. പണമിടപാടു
സ്ഥാപനം നടത്തിവന്നിരുന്ന കുമാറിനെ കൊല്ലാന്‍ ഭാര്യ ഡൊറീന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയാല്‍ പകരം ഇയാള്‍ക്ക് നല്‍കേണ്ടിയിരുന്നത് സ്ത്രീ ശരീരമാണ്. നിരവിധി സ്ത്രീകളെ അവരുടെ സാഹചര്യം ചൂഷണം ചെയ്ത് ഇയാള്‍ ഉപയോഗിച്ചിരുന്നു.ഭര്‍ത്താവിന്റെ ഈ ക്രൂരത ഡൊറീന്‍ മനസിലാക്കിയിരുന്നു. പലതവണ ഈ സ്വഭാവം മാറ്റണമെന്നും സ്ത്രീകളെ ഉപദ്രവിക്കരുതെന്നും ഭര്‍ത്താവിനോട് അപേക്ഷിച്ചിട്ടും ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ മാറ്റം വരാത്തതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. കുമാറില്‍ നിന്നും പണം കടം വാങ്ങിയ ശ്രീധര്‍ എന്നയാളിന്റെ സഹായത്തോടെയാണ് കൊല നടത്തിയത്. ഡൊറീനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

OTHER SECTIONS