പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച 19 കാരൻ അറസ്റ്റിൽ

By online desk .25 01 2021

imran-azhar

 

 

പുനലൂര്‍:പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 19 കാരനെ പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ചു ക്ഷിതാക്കള്‍ കഴിഞ്ഞ ആഴ്ച പോലീസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്. വാളകത്തെ വീട്ടിൽ നിന്നാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ 19 കാരനെ റിമാന്‍ഡ് ചെയ്തു. കലയനാട്ട് ഉത്സവത്തിനെത്തിയ യുവാവ് പെണ്‍കുട്ടിയുമായി രണ്ട് വര്‍ഷം മുന്നെ പരിചയപ്പെട്ടിരുന്നതായി ചോദ്യം ചെയ്യുന്നതിനിടെ യുവാവ് സമ്മതിച്ചു.

OTHER SECTIONS