എരുമപെട്ടിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസ് ; സ്ത്രീ അടക്കം മൂന്നംഗ സംഘം പിടിയിൽ

By online desk .21 08 2020

imran-azhar

 

 

തൃശ്ശൂര്‍: എരുമപെട്ടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നംഗ സംഘം പിടിയിൽ. കൊടശ്ശേരിയിൽ വീരപ്പൻ സനീഷ് എന്ന് വിളിക്കുന്ന സനീഷിനെ കൊലപ്പെടുത്തിയ സംഘമാണ് പിടിയിലായത് . കൊടശ്ശേരി സ്വദേശി ഇസ്മായിൽ, ഭാര്യ ഷമ്മി, സഹോദരൻ അനീസ് എന്നിവരാണ് അറസ്റ്റിലായത് .

 

തൃശൂർ അക്കിക്കാവിൽ വെച്ചാണ് പോലീസ് മൂവർ സംഘത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ യാത്രിയോടെ ആണ് കൊലപാതകം നടന്നത്. ആക്രമണത്തിൽ മരിച്ച സനീഷിനും അയാളെ കൊലപ്പെടുത്തിയവർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്നലെ രാത്രി സനീഷും പ്രതികളും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു അതിനിടയിൽ ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് നൽകുന്ന വിവരം. 

OTHER SECTIONS