അനുവാദമില്ലാതെ മദ്യം എടുത്തുകഴിച്ചതിന് കാറ്ററിങ് ഉടമ ജീവനക്കാരനെ അടിച്ചുകൊന്നു

By online desk .30 12 2020

imran-azhar

 


കൊച്ചി : താന്‍ വാങ്ങിവെച്ചിരുന്ന മദ്യം അനുവാദമില്ലാതെ എടുത്തു കുടിച്ചതിനെ തുടര്‍ന്ന് കാറ്ററിങ് ഉടമ ജീവനക്കാരനെ അടിച്ചു കൊന്നു.

 

തൃപ്പൂണിത്തുറ ഗായത്രി കാറ്ററിങ് ഉടമ മഹേഷാണ് തന്റെ ജീവനക്കാരനായ സന്തോഷ് കുമാറിനെ കൊന്നത്.

 

മഹേഷ് വാങ്ങി വെച്ചിരുന്ന മദ്യം ജോലിക്കിടെ സന്തോഷ് എടുത്തു കഴിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു.

 

മദ്യലഹരിയില്‍ കിടന്നുറങ്ങിയ സന്തോഷിനെ മഹേഷ് വടി കൊണ്ട് അടിക്കുകയും ഒഴിഞ്ഞ മുറിയിലിട്ട് പൂട്ടുകയുമായിരുന്നു.

 

മഹേഷും മദ്യലഹരിയില്‍ ആയിരുന്നെന്നാണ് വിവരം. തൃപ്പൂണിത്തുറ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. 

OTHER SECTIONS