By online desk .19 01 2021
ജയ്പൂര്‍: രാജസ്ഥാനില്‍ പതിനാറുകാരിയെ കഴുത്തറുത്ത് കൊന്നു. യുവതിയെ പീഡിപ്പിച്ചതിന് ശേഷം കൊലപ്പെടുത്തിയതാകാമെന്നാണ് പൊലിസ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അയല്‍വാസികളായ രണ്ടു യുവാക്കളെ കാണാനില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണെന്നും പൊലിസ് അറിയിച്ചു.ബാര്‍മര്‍ ജില്ലയിലാണ് സംഭവം നടക്കുന്നത്.ഷിയോ പൊലിസ് സ്റ്റേഷന് പ്രദേശത്തെ സുവാല ഗ്രാമത്തിലെ പെണ്‍കുട്ടിയുടെ വീടിന് പുറകിലുള്ള വയലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്്. മൃതദേഹം കഴുത്ത് അറുത്ത നിലയിലായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി. നിരവധി ഗ്രാമവാസികള്‍, പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥലത്ത് തടിച്ചുകൂടി.