തൃശ്ശൂരിൽ ഗുണ്ടാസംഘത്തിെന്‍റ വെട്ടേറ്റ് യുവാവ് മരിച്ചു

By online desk .29 04 2020

imran-azhar

ഇരിങ്ങാലക്കുട: ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് യുവാവ് മരിച്ചു. മുന്‍ കാറളം പഞ്ചായത്ത് പ്രസിഡന്‍റ് സി.വി. വാസുവിന്‍റ മകന്‍ പുല്ലത്തറ വിഷ്ണു (27) ആണ് മരിച്ചത്. വൈകിട്ട് നാലരക്ക് ഇത്തിള്‍ക്കുന്ന് പള്ളത്തിനടുത്തുള്ള പാടത്ത് വെച്ചാണ് വിഷ്ണുവിന് ഗുണ്ടാസംഘത്തിന്റെ വെട്ടേൽക്കുന്നത് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടെയുണ്ടായിരുന്ന വെള്ളാനി സ്വദേശികളായ കരിയില്‍ സുമേഷ്കൊല്ലായില്‍ വീട്ടില്‍ സേതു എന്നിവരെ പരിക്കുകളോടെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂടാതെ മാടായിക്കോണം സ്വദേശി ശിവ യെ തൃശൂര്‍ മെഡിക്കല്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു


സംഭവവുമായി ബന്ധപ്പെട്ട് കാറളം സ്വദേശികളായ മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.

OTHER SECTIONS