ഗൃഹനാഥനെ വെട്ടിയത് കണ്ട വൃദ്ധന്‍ കുഴഞ്ഞ് വീണ് മരിച്ചു

By praveen prasannan.07 Aug, 2017

imran-azhar

തിരുവനന്തപുരം: ബന്ധുവിനെ മര്‍ദ്ദിച്ചത് ചോദിക്കാന്‍ ചെന്ന ആളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇത് കണ്ട് നിന്നയാള്‍ കുഴഞ്ഞ് വീണ് മരിച്ചു.

കാട്ടാക്കടയ്ക്ക് സമീപം കള്ളിക്കാട് പഞ്ചായത്തില്‍ വാവോടിന് അടുത്താണ് സംഭവം. ഷൈജുവാണ് രഘുവെന്നയാളെ വെട്ടിയത്. ഇത് കണ്ട് നിന്ന രാംചന്ദ്രന്‍(70) ആണ് മരിച്ചത്. ഹൃദയസ്തംഭനം എന്നാണ് പ്രാഥമിക നിഗമനം.

മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റ രഘുവിനെ മെഡിക്കല്‍ കോളേക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെട്ടിയ ശേഷം ഷൈജു അടുത്തുള്ള മരത്തില്‍ കയറി തൂങ്ങിമരിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍ പൊട്ടി നിലത്തു വീണു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

loading...