യുവാവിനെ കൊന്ന് തു​ണ്ടു തു​ണ്ടായി ​മു​റി​ച്ച് സ്യൂ​ട്ട്കേ​സി​ൽ നി​റ​ച്ച് യ​മു​ന ന​ദി​യി​ൽ തള്ളാൻ ശ്രമം: മൂ​ന്ന്പേർ അ​റ​സ്റ്റി​ൽ

By BINDU PP .13 Jun, 2018

imran-azhar

 

 

ന്യൂഡൽഹി: കൊലപ്പെടുത്തി തുണ്ടു തുണ്ടായി വെട്ടി നുറുക്കി യുവാവിനെ സുഹൃത്തുക്കൾ സ്യൂട്ട്കേസിലാക്കി യമുന നദിയിൽ ഒഴുക്കാൻ ശ്രമിച്ചു. മൂന്ന് യുവാക്കൾ അറസ്റ്റിൽ. മദ്യലഹരിയിൽ വാക്ക് തർക്കത്തെ തുടർന്നാണ് ഇത്തരം സംഭവത്തിലേക്ക് വഴിവച്ചത്. മലയാളിയെന്നു സംശയിക്കുന്ന മനോജ് പിള്ള, ഗ്രേറ്റർ നോയിഡ സ്വദേശി വിശാൽ ത്യാഗി, പൗരുഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരോടൊപ്പം മുറിയിൽ താമസിച്ചിരുന്ന ദീപാംശു(23)നയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെ ത്തിയത്. ഞായറാഴ്ചയാണ് സംഭവം. നാൽവർ സംഘം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസം. ഞായറാഴ്ച രാത്രി മദ്യപിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു പോലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം തുണ്ടു തുണ്ടായി മുറിച്ച് സ്യൂട്ട്കേസിൽ നിറച്ച് യമുന നദിയിൽ തള്ളാനായിരുന്നു നീക്കം. സുഹൃത്തിന്‍റെ കാർ കിട്ടാത്തതിനാൽ ഇ-റിക്ഷയിൽ പോകുന്നതിനിടെ രക്തത്തുള്ളികൾ വീഴുന്നത് കണ്ടാണ് പോലീസ് ഇടപെടുന്നതും ഇവരെ പിടികൂടുന്നതും. വിശാൽ ത്യാഗിയുടെ ബന്ധുവാണ് ദീപാംശു. അടുത്തിടെ നടന്ന നീറ്റ് പരീക്ഷയിൽ വിശാൽ ജയിക്കുകയും ചെയ്തിരുന്നു. ഉത്തരാഖണ്ഡിലായിരുന്ന മനോജ് പിള്ള അടുത്തിടെയാണ് നോയിഡയിലെത്തിയത്. മനോജിന്‍റെ പിതാവ് ആസാമിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാളുടെ കേരള ബന്ധം അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.